Sunday, January 6, 2008

ചില കുഞ്ഞുണ്ണി കവിതകള്‍

പാപ്പച്ചന്‍
ഉണ്ടക്കണ്ണന്‍ പാപ്പച്ചന്‍
ഞൊണ്ടിക്കാലന്‍ പാപ്പച്ചന്‍
പൊണ്ണത്തടിയന്‍ പപ്പച്ചന്‍
പള്ളപെരുത്തൊരു പാപ്പച്ചന്‍
പള്ളിക്കൂടം തോറും ചുറ്റി
ബുക്കുകള്‍ കക്കും പാപ്പച്ചന്‍

പുക
ബീഡിക്കാരന്‍ ഗോപി വലിക്കും
ബീഡിക്കുണ്ടൊരു നീണ്ട പുക
ബീഡിക്കാരന്‍ ഗോപു വലിക്കും
ബീഡിക്കുണ്ടൊരു കൊച്ചു പുക

വട്ടപ്പേര്‍
കുട്ടന്‍സാറിനു കുടി മൂത്തു
തലയ്ക്കു വട്ടും പിടിപെട്ടു
കുട്ടികള്‍ സാറിനു പേരിട്ടു
നല്ലൊരു വട്ട പേരിട്ടു.

Wednesday, January 2, 2008

കാടിതെന്‍-കലാക്ഷേത്രം

പച്ചയുംകരിയുമായ്‌
മേളിച്ചവിപിനത്തില്‍
കൊച്ചുതാഴ്‌വരനീളെ
ക്കത്തിവേഷക്കാരെത്തി.

ആശയാല്‍ വിലാസിനി
സുസ്മേരവദനയായ്‌
അഴകാര്‍ന്നിടുംകാമാം-
ഗുലികള്‍ചലിപ്പിച്ചു.

പാല്‍പുഴയൊഴുകുന്ന
ശുഭമാംതാടിപ്പത-
ക്കൊഴുപ്പുനുകര്‍ന്നീടും
ശുധിതന്‍ വെള്ളപ്പൂക്കള്‍.

കനകപ്രഭാതമേ
നിന്നിലെമുഖമുദ്ര
വിനയെത്തീഡാത്തതാം
കനിവെന്നാര്‍ക്കും കാണാം.

എത്തിടാന്‍ കാത്തുനില്‍ക്കുന്നുകൂ രിരുള്‍
വിത്തുവാരിനിറയ്ക്കുന്നിരുട്ടറ
ആരുമെന്മുറിയ്ക്കുള്ളില്‍കടന്നിടേണ്ട
ആരുമെന്നോടുമിണ്ടേീണ്ടപോയിടൂ

How to post web-banners and graphics on weblog?

എന്റെ സൂര്യ രാശി സ്കോര്‍പിയൊ ആണു.ആരെങ്കിലും ഈ ചിഹ്നം ഉള്ളവരാണെങ്കില്‍ കംമന്റ്‌ ചെയ്യുക.ആര്‍ക്കെങ്കിലും എനിക്കു ഒരു നല്ല പേരു നിര്‍ദേശിക്കാമോ?ഞാന്‍ തീര്‍ചയായും നല്ല പേരുകള്‍ ഞാന്‍ സ്വീകരിക്കും.ബ്ലോഗില്‍ ഗ്രാഫിക്സുകള്‍ എങ്ങനെ പേസ്റ്റു ചെയ്യാം?How to post web-banners and graphics on web log?
നിങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിചു കൊണ്ടു ഞാന്‍ നിര്‍ത്തുന്നു.
സ്വന്തം കിരണ്‍

Monday, December 31, 2007

ബ്ലൊഗ്‌ എങ്ങനെ നവീകരിക്കാം

ഞാന്‍ എന്റെ അടുത്ത ബ്ലൊഗ്‌ എഴുതുന്നു.എന്റെ ബ്ലൊഗ്‌ കാനുന്നവര്‍ എന്നെ പ്രോത്സാഹിപ്പിക്കണെ.എനിക്കു ഫീഡ്‌ ബാക്ക്‌ ആയക്കുക.ഒ.കെ

എനിക്കു കംമന്റ്‌ ചെയ്ത എല്ലാവര്‍ക്കും നന്ദി.എന്റെ ബ്ലൊഗ്‌ എങ്ങനെ നവീകരിക്കാം എന്നു കംമന്റ്‌ ചെയ്യൂ.പ്ലീസ്‌.

Sunday, December 30, 2007

പുതുവത്സരാശംസകള്‍

ഞാന്‍ എന്റെ അടുത്ത ബ്ലൊഗ്‌ എഴുതുന്നു।. ബ്ലൊഗ്‌ കാനുന്നവര്‍ എന്നെ പ്രോത്സാഹിപ്പിക്കണെ.എനിക്കു ഫീഡ്‌ ബാക്ക്‌ ആയക്കുക.ഒ.കെ

Saturday, December 29, 2007

സ്വാഗതം

ഞാന്‍ ഒരു സംഭവം തന്നെയാണെ......ഹരീഷ്‌ ചേട്ടനു നന്ദിയുണ്ട്‌ എന്നെ മലയാളതില്‍ ബ്ലൊഗ്‌ ചെയ്യന്‍ പടിപ്പിചതിനു।നിര്‍ത്തുന്നു................


സ്വന്തം കിരണ്‍