Wednesday, January 2, 2008

കാടിതെന്‍-കലാക്ഷേത്രം

പച്ചയുംകരിയുമായ്‌
മേളിച്ചവിപിനത്തില്‍
കൊച്ചുതാഴ്‌വരനീളെ
ക്കത്തിവേഷക്കാരെത്തി.

ആശയാല്‍ വിലാസിനി
സുസ്മേരവദനയായ്‌
അഴകാര്‍ന്നിടുംകാമാം-
ഗുലികള്‍ചലിപ്പിച്ചു.

പാല്‍പുഴയൊഴുകുന്ന
ശുഭമാംതാടിപ്പത-
ക്കൊഴുപ്പുനുകര്‍ന്നീടും
ശുധിതന്‍ വെള്ളപ്പൂക്കള്‍.

കനകപ്രഭാതമേ
നിന്നിലെമുഖമുദ്ര
വിനയെത്തീഡാത്തതാം
കനിവെന്നാര്‍ക്കും കാണാം.

എത്തിടാന്‍ കാത്തുനില്‍ക്കുന്നുകൂ രിരുള്‍
വിത്തുവാരിനിറയ്ക്കുന്നിരുട്ടറ
ആരുമെന്മുറിയ്ക്കുള്ളില്‍കടന്നിടേണ്ട
ആരുമെന്നോടുമിണ്ടേീണ്ടപോയിടൂ

No comments: